ഒരു ഭക്തൻറെ ചിന്തകൾ

ഒരു ഭക്തൻറെ ചിന്തകൾ 

എല്ലാം ദൈവമേ നിന്നിഷ്ടം
എല്ലാം ദൈവമേ നിന്നിഷ്ടം
നിൻ പരിപാലന, ഹൃദ്യമാം ലാളന
എൻ സുഖ ദുഃഖം, ധന്യമീ ജീവിതം
എല്ലാം ദൈവമേ നിന്നിഷ്ടം

നീയെവിടെയെന്ന്‌ നീട്ടി വിളിപ്പൂ നീ
ഞാനോ, ഇലകൾക്കിടയിൽ
നിന്നെ ഭയന്ന് ഒളിച്ചിരിക്കുന്നു
നിൻ മുഖം കാണാൻ ഇലകൾ മാറ്റി
ഒളിഞ്ഞുനോക്കുന്നു
കണ്ടൂ നിൻമുഖം ഞാൻ
കണ്ണിൽ ചാലുകളായ്‌
ഒഴുകും കണ്ണീരിൽ
കനിവൂറും നിൻ ഹ്രദയം
സ്നേഹമാം നിൻ ഹ്രദയം

നീ വരണേയെന്ന്‌ തേങ്ങിവിളിപ്പൂ ഞാൻ
നീയോ, തിരുവോസ്തിയതിൽ
കരുണ നിറച്ച് എഴുന്നള്ളീടുന്നു
നിൻ സ്വരം കേൾക്കാൻ ഉരുകും  ഹ്രദയം
തുടിച്ചു നില്ക്കുന്നു
കേട്ടൂ കാൽവരിയിൽ
കാതിൽ  മർമരമായ്
നിറയും നിൻശബ്ദം
വിശ്വ സ്നേഹമന്ത്രധ്വനി
ത്യാഗമാം മന്ത്രധ്വനി

ദൈവം

ദൈവം 

ഒരു പൊൻതൂവൽ സ്പർശം പോലെ
അമ്മതൻ താരാട്ടുപോലെ
എന്നെ പൊതിയുന്ന,
എന്നിൽ നിറയുന്ന
ദിവ്യകാരുണ്യമാകുന്നു ദൈവം.

വഴിയായി, സത്യമായി, ജീവനായി
മന്നിൽ മന്നയായി, മരുവിൽ തണലായി;
വിരിക്കും ചിറകിലേറ്റും അഭയമായി
കൂടാരമാകുന്ന ദൈവം.

സുഖമായി, സ്വപ്നമായി, സ്നേഹമായി
വിണ്ണിൻ വാക്കായി, മനസ്സിൽ പൊരുളായി;
വിടരും പൂവിലൂറും മധുരമായി
കുർബാനയാകുന്ന ദൈവം.

നമ്മുടെ തറവാട്

നമ്മുടെ തറവാട് 

Nālukettu - Wikipedia

കാലത്തിൻ കൈകളിൽ നന്മതൻ പൊൻവെട്ടം
ആദിമവേദനയായുണർന്നു.
നൊന്തു നുറുങ്ങി പെറ്റൊരു അമ്മതൻ
പൊൻകുഞ്ഞിൻപേരായി പൈനാടത്ത്.

പുത്തൻ കിനാക്കൾക്ക്   ശബ്ദം കൊടുക്കുവാൻ
ആർത്താറ്റിൽ നിന്നവർ യാത്രയായി.
പുണ്യം നിറഞ്ഞ വഴികളിൽ പ്രാർത്ഥന
പൂർവപിതാക്കളിൽ കാന്തി യായി.

കറുകുറ്റി ഗ്രാമത്തിൻ നല്ല നിലത്തിലായ്
മുളയായി, വേരായി, മാമരമായ്.
പൂത്തു വിടർന്നിടും പൈനാടത്തറവാടിൻ
മക്കളായ്‌ നാമിന്നു വർണങ്ങളായ്.

കിഴക്കേതും വടക്കേതും തെക്കേതും പടിഞ്ഞാറും
പെരുമനക്കുടിക്കാരും കുന്നിൽകാരും;
ചാലക്കുടിക്കാരും വട്ടപറമ്പിലും
നടുവിലെ വീട്ടാരും ശാഖകളായ്.

ഒമ്പതു  ശാഖകൾ അൻപിനാൽ വിരിയിച്ച്‌
തറവാടിൻ മഹാത്മ്യം നിറകുടമായ്
നിറഞ്ഞു തുളുമ്പീടും തറവാടിൻ നന്മകൾ
നാടിൻറെ നിറുകയിൽ തിലകമായി.

എത്ര പരിണാമ വിദ്യുത് പ്രവാഹങ്ങൾ
എത്ര ശരത്കാല സന്ധ്യകളും;
എത്ര ധന്യരാം താപസവര്യരും
എന്നുമീ മാമര സത്ഫലങ്ങൾ.

രാഷ്ട്രീയ, സാമുഹ്യ, സേവന വഴികളിൽ
തേജസ്സായ് നില്ക്കുന്നു മക്കളിന്ന്.
ഓരോരോ ശാഖയും, ഓരോരോ കുടുംബവും
മഴവില്ലിൻ ശോഭപോൽ തിളങ്ങീടുന്നു.

താളം തുളുമ്പി തുളുമ്പി ത്രസിക്കുന്നു
കുടുംബത്തിൽ നമ്മുടെ മക്കളെല്ലാം.
തറവാടിൻ മഹാത്മ്യം കുടുംബത്തിൽ നിറയേണം
ദാനധർമാദികൾ  ഒക്കെയായി.

ദുഷ്ടദൈവങ്ങൾ വിതക്കും വിനയുടെ
കഷ്ട ഫലങ്ങളെ മാറ്റീടുവാൻ
ക്രിസ്തുവിൽ ഒന്നെന്ന മന്ത്രം ജപിച്ചു നാം
ഒന്നായി തറവാടിൻ മക്കളാകാം.

The Big Tree has endured a lot - Houston Chronicle

മൃത്യുജ്ജയക്കൊടി ചിഹ്നമാം  കുരിശിന്റെ
വഴിയേ നമുക്കെന്നും  യാത്രയാകാം;
ചൈതന്യധാരയായ്, ശാശ്വതമുദ്രയായ്
പൈനാടത്തറവാടിൻ നന്മ കാക്കാം.

വിശ്വാസം

😆
യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്‍റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു. പളളിയിലെ വികാരിയച്ഛനും ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു.അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!!

അതനുസരിച്ചു മദ്യശാല വരാതിരിക്കുന്നതിന് ദിവസവും പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ ചൊല്ലി. പക്ഷേ ബാർ ഹോട്ടലിന്‍റെ കെട്ടിടം ദിനംപ്രതി ഉയർന്നു കൊണ്ടിരുന്നു.ഹോട്ടലിന്‍റെ പണി എതാണ്ട് തീരാറായി….!!!!!

ഒരു ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ അത് നിലം പതിച്ചു. കെട്ടിടം പണിയിലെ തകരാറും കാരണമാകാം..!!!!

പളളിക്കാർ സന്തോഷിച്ചു. പക്ഷേ മദ്യവ്യവസായി കോടതിയിൽ കേസുകൊടുത്തു. പളളിയിലെ പ്രാർത്ഥനമൂലമാണ് തന്‍റെ കെട്ടിടം നശിച്ചത്.അതുകൊണ്ട് കെട്ടിടം തകർന്നതിന്‍റെ ഉത്തരവാദിത്വം അവർക്കാണ്.അവരിൽനിന്നും ഒരുകോടി രൂപ നഷ്ടപരിഹാരംകിട്ടണം..!!!!

പളളിക്കാർ എതിർ സത്യവാങ്മൂലം കൊടുത്തു.”ഞങ്ങൾ ഇക്കാര്യത്തിൽ ഒരു വിധത്തിലും ഉത്തരവാദികളല്ല.പ്രാർത്ഥനമൂലമാണ് കെട്ടിടം നശിച്ചതെന്ന വാദം ശുദ്ധഅസംബന്ധമാണ്”

കേസ് വാദം കേട്ട ജഡ്ജി പറഞ്ഞു.:

“വിചിത്രമായ ഒരു കേസാണിത്. ഒരു വശത്ത് പ്രാർത്ഥനയിൽ വലിയ വിശ്വാസമുളള മദ്യവ്യവസായി.മറുവശത്ത് പ്രാർത്ഥനയിൽ വിശ്വാസമില്ലാത്ത പളളിക്കാർ. …!!!😄😃😀😄😃😀