ഒരു ഭക്തൻറെ ചിന്തകൾ

ഒരു ഭക്തൻറെ ചിന്തകൾ 

എല്ലാം ദൈവമേ നിന്നിഷ്ടം
എല്ലാം ദൈവമേ നിന്നിഷ്ടം
നിൻ പരിപാലന, ഹൃദ്യമാം ലാളന
എൻ സുഖ ദുഃഖം, ധന്യമീ ജീവിതം
എല്ലാം ദൈവമേ നിന്നിഷ്ടം

നീയെവിടെയെന്ന്‌ നീട്ടി വിളിപ്പൂ നീ
ഞാനോ, ഇലകൾക്കിടയിൽ
നിന്നെ ഭയന്ന് ഒളിച്ചിരിക്കുന്നു
നിൻ മുഖം കാണാൻ ഇലകൾ മാറ്റി
ഒളിഞ്ഞുനോക്കുന്നു
കണ്ടൂ നിൻമുഖം ഞാൻ
കണ്ണിൽ ചാലുകളായ്‌
ഒഴുകും കണ്ണീരിൽ
കനിവൂറും നിൻ ഹ്രദയം
സ്നേഹമാം നിൻ ഹ്രദയം

നീ വരണേയെന്ന്‌ തേങ്ങിവിളിപ്പൂ ഞാൻ
നീയോ, തിരുവോസ്തിയതിൽ
കരുണ നിറച്ച് എഴുന്നള്ളീടുന്നു
നിൻ സ്വരം കേൾക്കാൻ ഉരുകും  ഹ്രദയം
തുടിച്ചു നില്ക്കുന്നു
കേട്ടൂ കാൽവരിയിൽ
കാതിൽ  മർമരമായ്
നിറയും നിൻശബ്ദം
വിശ്വ സ്നേഹമന്ത്രധ്വനി
ത്യാഗമാം മന്ത്രധ്വനി

Leave a comment