വിതുമ്പൽ 

വിതുമ്പൽ 

                               അടങ്ങാത്ത ദാഹം
                               രാവിൻ സിരകളിലൂടെ 
                               കരിനാഗങ്ങളായ്‌ 
                               ഇഴഞ്ഞിറങ്ങിയതും,
നെടുവീർപ്പിൻ
സ്വരംപോലും
ഉള്ളിലൊതുക്കി
എന്നേക്കുറിച്ചുള്ള 
നിന്നോർമകൾ 
ചുവന്നചാലുകളായ്‌ 
ഒഴുകിയതും,Related image
കണ്ടറിയാനും
തൊട്ടറിയാനും 
കഴിയാഞ്ഞാ നിമിഷം
സംഭവിച്ചതിതാണ്:

കെട്ടിപ്പിടിച്ചൊരു മുത്തം 
പിന്നെ,
തട്ടിപ്പിടഞ്ഞൊരു നടത്തo .
ഇടയിലെവിടെയോ, 
സ്നേഹം
വിതുമ്പിനിന്നു!

കനിവ്

ഇടറും ചുവടുകൾ
ഓടിയെത്തിയോരിടം
ഏതെന്നും എന്തെന്നുമറിയാതെ,The Woman Taken In Adultery
നെഞ്ചിന്നകമൊന്നാകെ
അമ്പേറ്റ പക്ഷിയെപ്പോൽ
കിടന്നു പിടയവേ,
ഉള്ളിന്റെ നീറ്റലും
ഉയിരിന്റെ ദുഃഖവും
കവിളിൽ
ചാലുകളായി ഒഴുകവേ,

നിന്നിലെ ഗാനം നിലച്ചെന്നും
എല്ലാം ഒടുങ്ങിയെന്നും
മനസ്സു വിതുമ്പവേ,
തെരുവിൽ-
കല്ലിൻ ശബ്ദങ്ങൾ
ഒന്നിനൊന്നായി
അകന്നകന്ന്പോകവേ,

മണ്ണിൽ-
കൈവിരലുകൾ
തീർത്തൊരാതാളം
എൻ ജീവതാളമാകുന്നതും
ഹൃദയം ഗർഭംധരിക്കുന്നതും
ജീവന്റെ തുടിപ്പെന്നിൽ
ഉയിർകൊള്ളുന്നതും
ഞാനറിഞ്ഞു.